PIB Backgrounder
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് എല്ലാ സഹായവും നല്‍കും- കേന്ദ്ര സഹമന്ത്രി ഡോ. സത്യ പാല്‍ സിംഗ്
प्रविष्टि तिथि:
23 OCT 2017 8:28PM by PIB Thiruvananthpuram
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിസ്ഥാനസൗകര്യ വികസനരംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി ഡോ. സത്യ പാല്‍ സിംഗ് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍) തിരുവനന്തപുരം ഡയറക്ടര്‍ പ്രൊഫസര്‍ പി രാമകൃഷ്ണന്‍, കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫസര്‍ ശിവാജി ചക്രവര്‍ത്തി, കോഴിക്കോട് ഐ.ഐ.എം ഡയറക്ടര്‍ പ്രൊഫസര്‍ കുല്‍ഭൂഷണ്‍ ബലൂണി, ഐ.ഐ.ടി പാലക്കാട് ഡയറക്ടര്‍ പ്രൊഫസര്‍ പി.ബി സുനില്‍ കുമാര്‍, കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ജി.ഗോപകുമാര്‍ എന്നിവരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി.
ഐസറടക്കമുള്ള സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ച വികസന നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉടനുണ്ടാവുമെന്നും ഡോ. സത്യ പാല്‍ സിംഗ് അറിയിച്ചു. അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പല സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരമുയര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്നും ഇതിനായി ബന്ധപ്പെട്ട അധികാരികളുടെ യോഗം ഡല്‍ഹിയില്‍ ഉടന്‍ ചേരുമെന്നും ഡോ.സത്യപാല്‍ സിംഗ് അറിയിച്ചു.
(रिलीज़ आईडी: 1506810)
आगंतुक पटल : 56
इस विज्ञप्ति को इन भाषाओं में पढ़ें:
English