PIB Headquarters

അലഹാബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികം; റിസര്‍വ് ബാങ്ക് അഞ്ചുരൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും

പോസ്റ്റഡ് ഓണ്‍: 05 MAY 2017 3:38PM by PIB Thiruvananthpuram
Press Release photo

 

    
അലഹാബാദ് ഹൈക്കോടതിയുടെ 150 ാം വാര്‍ഷികത്തോട നുബന്ധിച്ച് റിസര്‍വ് ബാങ്ക് അഞ്ചുരൂപയുടെ പ്രത്യേക
നാണയങ്ങള്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍വശത്ത് അശോക സ്തംഭത്തിലെ സിംഹമുദ്രയും അതിനു താഴെ
സത്യമേ വ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റ മുന്‍വശത്തെ ഇടതു ഭാഗത്ത് ദേവ്‌നാഗരി
ലിപിയില്‍ ഭാരത് എന്നും വലതു ഭാഗത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. സിംഹമുദ്രക്കു താഴെ
രൂപയുടെ ചിഹ്നവും 5 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കും. 

നാണയത്തിന്റെ പിന്‍വശത്ത് മധ്യഭാഗത്തായി ഒരു പുസ്തകത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന അലഹാബാദ്
ഹൈക്കോടതിയുടെ മധ്യവശം ആലേഖനം ചെയ്തിരിക്കും. അലഹാബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികം  
എന്ന് ദേവനാഗരി ലിപിയില്‍ നാണയത്തിന്റ മുകള്‍വശത്തും  താഴ്ഭാഗത്ത് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും.
നാണയത്തിന്റെ വൃത്തപരിധിയില്‍ മുകളില്‍ 1866 എന്നും താഴെ 2016 എന്ന്  വര്‍ഷവും അക്കത്തില്‍
രേഖപ്പെടുത്തിയിരിക്കും. 

2011 ലെ കോയിനേജ് ആക്ട് അനുസരിച്ചാണ് ഈ നാണയത്തിന് നിയമപ്രാബല്യമുണ്ടാവുക. 5 രൂപയുടെ മുന്‍പ്
പുറത്തിറക്കിയ നാണയങ്ങള്‍ തുടര്‍ന്നും പ്രചാരത്തിലുണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.


( റിലീസ് ഐ.ഡി: 1490610) സന്ദര്‍ശക കൗണ്ടര്‍ : 74
ഈ റിലീസ് വായിക്കുക: English