PIB Backgrounder
ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 125ാം വാര്‍ഷികം; റിസര്‍വ് ബാങ്ക് പത്തുരൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും
प्रविष्टि तिथि:
05 MAY 2017 3:31PM by PIB Thiruvananthpuram
ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് പത്തു രൂപയുടെ പ്രത്യേക
നാണയങ്ങള്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍വശത്ത് അശോക സ്തംഭത്തിലെ സിംഹമുദ്രയും അതിനു താഴെ
സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റ മുന്‍വശത്തെ ഇടതു ഭാഗത്ത് ദേവ്‌നാഗരി
ലിപിയില്‍ ഭാരത് എന്നും വലതു ഭാഗത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. സിംഹമുദ്രക്കു താഴെ
രൂപയുടെ ചിഹ്നവും 10 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കും.
നാണയത്തിന്റെ പിന്‍വശത്ത് മധ്യഭാഗത്തായി 'നാഷണല്‍ ആര്‍ക്കൈവ്‌സ് ബില്‍ഡിംഗ്' ന്റെ ഛായാചിത്രത്തോടെ 125
വര്‍ഷങ്ങള്‍ എന്ന് ആലേഖനം ചെയ്തിരിക്കും. അതിനുമുകളില്‍ 125 ാമത് വാര്‍ഷികാഘോഷത്തിന്റെ ലോഗോയും
ഉണ്ടായിരിക്കും. നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ എന്ന് ദേവനാഗരി ലിപിയില്‍ നാണയത്തിന്റ മുകള്‍വശത്തും
താഴ്ഭാഗത്ത് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റെ വൃത്തപരിധിയില്‍ മുകളില്‍ 1891 എന്നും താഴെ
2016 എന്ന് വര്‍ഷവും അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും.
2011 ലെ കോയിനേജ് ആക്ട് അനുസരിച്ചാണ് ഈ നാണയത്തിന് നിയമപ്രാബല്യമുണ്ടാവുക. 10 രൂപയുടെ മുന്‍പ്
പുറത്തിറക്കിയ നാണയങ്ങള്‍ തുടര്‍ന്നും പ്രചാരത്തിലുണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
(रिलीज़ आईडी: 1490608)
आगंतुक पटल : 155
इस विज्ञप्ति को इन भाषाओं में पढ़ें:
English