PIB Backgrounder
എയര്‍ മാര്‍ഷല്‍ എസ്.ആര്‍.കെ. നായര്‍ക്ക് പരമവിശിഷ്ട സേവാമെഡല്‍ സമ്മാനിച്ചു
प्रविष्टि तिथि:
07 APR 2017 5:36PM by PIB Thiruvananthpuram
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും ട്രെയിനിംഗ് കമാന്‍ഡ് മേധാവിയുമായ എയര്‍ മാര്‍ഷല്‍ എസ്.ആര്‍.കെ.നായര്‍ക്ക് മികച്ച സേവനത്തിനും നേട്ടങ്ങള്‍ക്കുമുള്ള പരമവിശിഷ്ട സേവാ മെഡല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി സമ്മാനിച്ചു.
1980-ല്‍ ഭാരതീയ വ്യോമസേനയില്‍ ട്രാന്‍സ്‌പോര്‍ട്ട് സ്ട്രീമില്‍ കമ്മീഷന്‍ ചെയ്ത എയര്‍മാര്‍ഷല്‍ നായര്‍ തിരുവനന്തപുരം ലയോള സ്‌കൂളിലും, ഘടക്‌വസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെയും ന്യൂഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 7000 മണിക്കൂറുലധികം ഭാരതീയ വായുസേനയുടെ വിവിധ ഗതാഗത വിമാനങ്ങളും പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള എയര്‍മാര്‍ഷല്‍ വിമാന പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ പവന്‍ (ശ്രീലങ്ക), ഓപ്പറേഷന്‍ കാക്ടസ് (മാലിദ്വീപ്), ഓപ്പറേഷന്‍ പരാക്രം, ഓപ്പറേഷന്‍ സഫേദ് സാഗര്‍ (കാര്‍ഗില്‍) തുടങ്ങിയ ഓപ്പറേഷനുകളില്‍ വിമാനങ്ങള്‍ പറത്തിയിട്ടുള്ള എയര്‍മാര്‍ഷല്‍ നായര്‍ 'ഓപ്പറേഷന്‍ റാഹത്തില്‍' പങ്കെടുത്ത് ഉത്തരഖണ്ഡില്‍ പ്രകൃതി ദുരന്തത്തില്‍പ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിലും പങ്കാളിയായി. അമേരിക്കയില്‍ നടന്ന പരിശീലനത്തില്‍ 9 മണിക്കൂര്‍ 40 മിനിറ്റ് കൊണ്‍് ഉത്തര- ധ്രുവത്തിലേക്കും തിരിച്ചും ഭാരതീയ വ്യോമസേനയുടെ കഘ-76 വിമാനം പറപ്പിച്ച ഏക ഇന്ത്യന്‍ വ്യോമസേനാ പൈലറ്റാണ് അദ്ദേഹം. കൂടാതെ ഈ അഭ്യാസത്തില്‍ ഭൂപ്രദക്ഷിണ യാത്രയും അദ്ദേഹം നടത്തിയിട്ടുണ്‍്. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ എയര്‍ സ്ട്രിപ് ആയ ദൗലത്-ബഗ്-ഓള്‍ഡില്‍ എ.എന്‍-32, സി.130 ഹെര്‍ക്യുലിസ് വിമാനങ്ങള്‍ ഇറക്കിയ ചുരുക്കം ചില വൈമാനികരില്‍ ഒരാളാണ് ഇദ്ദേഹം.
മികച്ച സേവനത്തിന് 2005-ല്‍ വായുസേനാ മെഡലും, 2010-ല്‍ അതിവിശിഷ്ട സേവാ മെഡലും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
(रिलीज़ आईडी: 1487333)
आगंतुक पटल : 75
इस विज्ञप्ति को इन भाषाओं में पढ़ें:
English