PIB Headquarters

അനന്തപുരി എഫ്.എമ്മിന് ദേശീയ പുരസ്‌കാരം

Posted On: 29 MAR 2017 3:31PM by PIB Thiruvananthpuram
Press Release photo

  
അനന്തപുരി എഫ്.എമ്മിനു വേണ്ടി, പ്രോഗ്രാം എക്‌സിക്യുട്ടീവ് ബിജു മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'എന്റെ ഭൂമി' എന്ന റേഡിയോ ഡോക്യുമെന്ററിക്ക് 2016-ലെ ആകാശവാണി ദേശീയ പുരസ്‌കാരം ലഭിച്ചു. ഇത് ഒന്‍പതാം തവണയാണ് ബിജു മാത്യുവിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

    ശബ്ദ മിശ്രണത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് 'എന്റെ ഭൂമി' എന്ന ഡോക്യുമെന്ററി ശ്രോതാക്കളോട് സംവദിക്കുന്നത് പരിസ്ഥിതി അവബോധത്തെക്കുറിച്ചാണ്.

    പരിസ്ഥിതി അവബോധം എന്നത് ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. പ്രകൃതിയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും, സുസ്ഥിര വികസനം സാധിതമാക്കുന്നതിനും, പകരം വയ്ക്കാനാവാത്ത പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ നിലനില്പിനും ഒക്കെ പരിസ്ഥിതി അവബോധം അത്യന്താപേക്ഷിതമാണ്. 

    ഭൗമദിനമായ ഏപ്രില്‍ 22-ാം തീയതി അനന്തപുരി എഫ്.എം ഈ ഡോക്യുമെന്ററി പുനഃപ്രക്ഷേപണം ചെയ്യും.



(Release ID: 1485989) Visitor Counter : 52


Read this release in: English