പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വ്വെ: ഏകദിന ശില്പശാലയും റിപ്പോര്‍ട്ട് പ്രകാശനവും നാളെ
Posted On:
26 MAY 2022 5:13PM by PIB Thiruvananthpuram
ദക്ഷിണ മേഖല ദേശീയ കുടുംബാരോഗ്യ സര്‍വ്വെ-5 (2019-21) യിലെ പ്രധാന കണ്ടെത്തലുകളും നയപരമായ പ്രസക്തിയും സംബന്ധിച്ച ഏകദിന ശില്പശാല കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവിണ്‍ പവാര്‍ നാളെ (മെയ് 27) തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. മസ്‌കറ്റ് ഹോട്ടലില്‍ രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കുന്ന ശില്പശാലയില്‍ ദക്ഷിണമേഖലാ സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും കേന്ദ്ര സഹമന്ത്രി നിര്‍വഹിക്കും.
ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങ ളിലെ കുടുംബാരോഗ്യ സര്‍വ്വെ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിക്കുന്നത്. ദേശീയ ആരോഗ്യ സര്‍വ്വെ-5 ന്റെ കണ്ടെത്തലുകളം, പ്രസക്തിയും, മാതൃ-ശിശു ആരോഗ്യവും പോഷണവും, കുടുംബാസൂത്രണം, കൗമാര ക്കാരുടെ ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ വിദഗ്ധര്‍ അവതരണം നടത്തും. ആരോഗ്യ രംഗത്ത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പങ്ക്, ദക്ഷിണ സംസ്ഥാനങ്ങളിലെ മികച്ച ആരോഗ്യ മാതൃകകള്‍ എന്നീ വിഷയങ്ങളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അവതരണം നടത്തും.
പരിപാടിയുടെ ലിങ്ക് ചുവടെ :
https://iipsindiaorg.webex.com/iipsindiaorg/j.php?MTID=m143d77f8508d49687880222a6d21773d
മീറ്റിംഗ് നമ്പര്‍ - 2644 612 9316
പാസ്സ്വേഡ് - 12345
--ND --
(Release ID: 1828518)
Visitor Counter : 27