PIB Headquarters

ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ വികസനം വേഗത്തില്‍ സാധ്യമാകും : ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം

പോസ്റ്റഡ് ഓണ്‍: 10 DEC 2018 6:11PM by PIB Thiruvananthpuram



കേന്ദ്ര ഗവണ്‍മെന്റും,  സംസ്ഥാന ഗവണ്‍മെന്റും പ്രാദേശിക ഭരണസ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ വികസനം വേഗത്തില്‍ സാധ്യമാകുമെന്ന്  കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ടെക്‌നോ പാര്‍ക്ക് ലോകത്തിന് സമര്‍പ്പിച്ചുകൊണ്ട് നാം അത് തെളിയിച്ചതായും ശ്രീ. കണ്ണന്താനം പറഞ്ഞു.  
നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ സാങ്കേതികവിദ്യാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമായി തിരുവനന്തപുരത്ത് ടെക്‌നോ പാര്‍ക്കില്‍ ആരംഭിച്ച  നിസ്സാന്‍ ഡിജിറ്റല്‍  ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങില്‍് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം വേണ്ട എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നിസ്സാന്‍ ഡിജിറ്റല്‍  ഹബ്ബിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു. ജാപ്പനീസ് അമ്പാസിഡര്‍ ശ്രീ.  കെജ്ഞി ഹിരാമത്സു, നിസാന്‍ മോട്ടോര്‍ കമ്പനി  ലിമിറ്റഡ്  സിവിപി ആന്‍ഡ് സിഐഒ ശ്രീ. ടോണി തോമസ്,  ശ്രീ. ശശി തരൂര്‍ എംപി എന്നിവര്‍ സംസാരിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള മിടുക്കരെ തലസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുന്നതാണ് നിസ്സാന്‍ രഡിജിറ്റല്‍ ഹബ്ബ്. നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ സെക്യൂരിറ്റി സെന്ററായിട്ടാകും ഹബ് പ്രവര്‍ത്തിക്കുക. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ് തുടങ്ങിയവയാകും ശ്രദ്ധാകേന്ദ്രങ്ങള്‍.


( റിലീസ് ഐ.ഡി: 1555495) സന്ദര്‍ശക കൗണ്ടര്‍ : 31